ശനിയാഴ്‌ച, നവംബർ 19, 2011

അധ്യാപക പരിശീലനം

പ്രീ പ്രൈമറി അധ്യാപകരുടെ ദ്വി ദിന പരിശീലനം പൂര്‍ത്തിയായി ......


ബാലരാമപുരം ബി ആര്‍ സി യില്‍ വച്ച് നവംബര്‍ 17 , 18 തിയതികളില്‍ നടന്ന പ്രീ പ്രൈമറി അധ്യാപക പരിശീലനം പൂര്‍ത്തിയായി . രണ്ടു ബാച്ചുകളിലായി എഴുപതോളം അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുത്തത് . സര്‍ഗാത്മക പഠനോപകരനങ്ങളുടെ ഉപയോഗം ,  സാധ്യതകള്‍ , നിര്‍മാണം എന്നിവ പരിശീലനവേളയില്‍ അധ്യാപകര്‍ പങ്കു വച്ചു . ക്ലാസ്സ്‌ റൂം പ്രവര്‍ത്തനങ്ങള്‍ , കളികള്‍ , പാട്ടുകള്‍ , കഥകള്‍ എന്നിവയുടെ അവതരണവും അധ്യാപകര്‍ക്ക് ആവേശമായി




 മെച്ചപ്പെട്ട മുന്നൊരുക്കങ്ങളാണ് അധ്യാപക പരിശീലങ്ങള്‍ക്ക് വേണ്ടി നടന്നത് .....




അധ്യാപക പരിശീലകരായ ശ്രീ ബാഹുലേയന്‍ , ശ്രീ അശോകന്‍ റിസോഴ്സ് അധ്യാപികയായ  ശ്രീമതി ബീന അധ്യാപികയായ  ശ്രീമതി ശ്രീലത  എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത് 





കുട്ടികളുടെ അവകാശ നിയമത്തെ കുറിച്ച് ധാരണ നേടുന്നതിനും അതിനനുസരണമായി ജനായത്ത ക്ലാസ്സ് മുറികള്‍ പ്രീ പ്രൈമറി വിഭാഗത്തില്‍ ഉറപ്പുവരുത്തുന്നതിനും നടത്തേണ്ട മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു .






ശിശു വികാസത്തെ സംബന്ധിച്ചുള്ള മനശാസ്ത്രപരമായ സമീപനതിനനുസരിച്ചു തീമാറ്റിക് സാധ്യതകള്‍ ഉള്‍പ്പെടുത്തി നിരവധി പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അധ്യാപകര്‍ ട്രൈ ഔട്ട്‌ ചെയ്തു






പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാരെ തിരിച്ചറിയുന്നതിനും പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ അനുരൂപീകരണം നടത്തുന്നതിനും ഈ പരിശീലനം സഹായിക്കുമെന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ