തിങ്കളാഴ്‌ച, നവംബർ 21, 2011

ബാലരാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസ്

സുതാര്യവും ചടുലവുമായ സര്‍ക്കാര്‍ സംവിധാനത്തിന് ഉത്തമ ഉദാഹരണമായി ഒരു വിദ്യാഭ്യാസ ഓഫീസ് .......


മിനു മിനുത്ത തറയില്ല ......സ്വന്തം കെട്ടിടമില്ല .....ആധുനിക സംവിധാനങ്ങള്‍ പരിമിതം ....പള്ളിച്ചല്‍ ഫാര്‍മെര്ഴ്സ്  സഹകരണ സംഘത്തിന്റെ കെട്ടിടത്തില്‍ ഒന്നാം നിലയില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന ബാലരാമപുരം എ ഇ ഓ ഓഫീസിന്റെ പരിമിതികള്‍ നിരവധി.......
പക്ഷേ........ഈ പരിമിതികളൊന്നും ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നില്ല .....
ബാലരാമപുരം ഉപജില്ലയിലെ 55 വിദ്യാലയങ്ങളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സ്ഥാപനത്തിന് നന്മയുടെ നിറവുകള്‍ നിരത്താന്‍ നിരവധി ......

 • ഭരണ പരമായ ആവശ്യങ്ങള്‍ക്ക് അധ്യാപകര്‍ക്കും പ്രഥമ അധ്യാപകര്‍ക്കും നിരന്തരം കയറി ഇറങ്ങേണ്ടാതില്ല ഇവിടെ....ചടുല വേഗത്തോടെ ഓരോ ഫയലും തീര്‍പ്പ് കല്‍പ്പിക്കുന്നു ...
 • അധ്യാപകരുടെയും ശമ്പളവും പി എഫും മറ്റു ആനുകുല്യ്വും യഥാസമയം ലഭ്യമാക്കുന്നു 
 • പ്രഥമഅധ്യാപകരുടെ യോഗങ്ങള്‍ പരമാവധി ശനിയാഴ്ചകളില്‍ നടത്തുന്നു 
 • പ്രഥമഅധ്യാപകരുടെ ഓഫീസ് സന്ദര്‍ശനം പ്രവൃത്തി ദിവസങ്ങളില്‍ 4 മണിക്ക് ശേഷവും ശനിയാഴ്ചകലിലുമായി നിജപ്പെടുത്തി 
 • 13 ഹൈസ്കൂളുകളിലെ ഉച്ചക്കഞ്ഞിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഈ ഓഫീസ് നിര്‍വഹിക്കുന്നു 
 • ഓഫീസിലെത്തുന്ന അധ്യാപകര്‍ക്കും മറ്റുള്ളവര്‍ക്കും ഇരിക്കുന്നതിനും മറ്റും പ്രത്യേക സംവിധാനങ്ങള്‍ 
 • പൗരാവകാശ രേഖയുടെ പ്രസിദ്ധീകരണവും നടപ്പിലാക്കലും


സ്ഥാപന മേധാവി ശ്രീ ഹൃഷികേശ് സാര്‍.......


ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എന്ന നിലയില്‍ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളും അദ്ദേഹം ഒരു വട്ടം സന്ദര്‍ശിച്ചു കഴിഞ്ഞു . രാവിലെ ഏതെങ്കിലും ഒരു വിദ്യാലയത്തില്‍ തല്‍സമയ സഹായവുമായി സന്ദര്‍ശനം നടത്തിയശേഷമാണ് കൃത്യ സമയത്ത് ഓഫീസിലെത്തുന്നത് . മികച്ച സാമൂഹ്യ ബന്ധം നിലനിര്‍ത്തുന്ന ഒരു മികച്ച അദ്ധ്യാപകന്‍ കൂടിയാണ് അദ്ദേഹം . അധ്യാപക പരിശീലകനായി ജോലി നോക്കിയിട്ടുള്ളത് കൊണ്ട് തന്നെ ഒന്നാം തരം മുതല്‍ പത്താം തരംവരെയുള്ള കരിക്കുലത്തെകുറിച്ചും പാഠ പുസ്തകത്തെ കുറിച്ചും പഠന രീതിയെ കുറിച്ചും സമഗ്ര ധാരണ അധ്യാപകരുമായി പങ്കു വയ്ക്കുവാന്‍സാറിനു കഴിയുന്നു .

അക്കാദമിക മികവിനായി എ ഇ ഓ തുടക്കമിട്ട പ്രവര്തനപരിപാടികള്‍ നിരവധി .....

 • നാലാം തരം കഴിയുന്ന കൂട്ടുകാര്‍ക്കെല്ലാം നിശ്ചിത ശേഷി നേടുന്നതിനു വേണ്ടിയുള്ള പ്രത്യേക പരിപാടി നടപ്പിലാക്കി (അധ്യാപക പരിശീലനം , പ്രവര്‍ത്തന പാക്കേജ് ,....)
 • മേളകള്‍ ഫലപ്രദ മാക്കുന്നതിന് വിവിധ വിഷയാധ്യാപകര്‍ക്ക്പ്രത്യേക പരിശീലനം 
 • ബി ആര്‍ സി കൂടിചെരലുകളില്‍ എ ഇ ഓ യുടെ നിരന്തര സാന്നിധ്യം 
 • പ്രഥമഅധ്യാപക  യോഗങ്ങളില്‍ അക്കാദമിക വിലയിരുത്തലിനു പ്രത്യേക പരിഗണന 

കവിയും കലാകാരനുമായ സീനിയര്‍ സൂപ്രന്റ്റ് ശ്രീ പദ്മകുമാര്‍ സാര്‍ ....
പുഴ മണല്‍ കുഴിച്ച് 
പുര വച്ച കവി 
പുഴയോളം കരയുന്നു 
കാട്ടുമരത്തില്‍ തീര്‍ത്ത 
ആട്ടു കട്ടിലില്‍ കിടന്നു 
കാനന ഹൃദയത്തിന്റെ 
നോവ് ഏറ്റു പിടയുന്നു

 പ്രകൃതിയുടെ രോദനം കവിതയായി കോറിയിടുന്ന സൂപ്രന്റ്റ് സാറിനു സ്വന്തം കവിതകള്‍ പങ്കു വയ്ക്കാനൊരു ബ്ലോഗുണ്ട് .... " മൊഴി മുള്ളുകള്‍ " ( www.padmakumarpanangode.blogspot.com )
ബ്ലോഗെഴുത്തിനിടയിലും ഓഫീസ് കാര്യങ്ങളിലെ കൃത്യത ഒരിക്കലും കൈവിടുന്നില്ല അദ്ദേഹം ....


ഓഫീസ് കാര്യങ്ങള്‍ പലതും ഈ മെയില്‍സംവിധാനത്തിലൂടെയാണ് നടത്തുന്നത് .റിസോര്ഴ്സ് പുസ്തകങ്ങളുടെ ഒരു ലൈബ്രറിയും ഓഫീസിലുണ്ട് 
കര്‍മ്മനിരതരായ ഒരുകൂട്ടം ജീവനക്കാരുടെ കൂട്ടായ്മയാണ് ഈ മികവിന് പിന്നില്‍ 1 അഭിപ്രായം:

 1. pookode schhol mandirathinumukalil office nirmikkan DPI ku proposal nalkoo sir Chadulamaya academicpravarthanam kooduthal sajeevamakan ihu sahayakamavum.asamsakal

  മറുപടിഇല്ലാതാക്കൂ