വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2011

കുരുന്നുകളുടെ കുഉടാരമായി കുഴിവിള എല്‍ . പി . സ്കൂള്‍

കുരുന്നുകളുടെ മികവുകള്‍ കൊണ്ട് സമ്പന്നമാണ് കുഴിവിള സ്കൂള്‍
ബുള്ളറ്റിന്‍ ബോര്‍ഡുകല്‍ 
ബിഗ്‌ പിക്ച്ചുര്‍  
പിറന്നാള്‍ മരം  
കുട്ടികളുടെ ഉത്പന്നങ്ങള്‍
ശാസ്ത്ര മൂല

ഓഫീസ് റും 
എന്തു സുന്ദ്തരമീ വിദ്യാലയം ......

ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

ശാസ്‌ത്രത്തില്‍ താല്പര്യമുള്ള കൂട്ടുകാര്ക്കു ഒരു സ്വയം പഠന പ്രവര്‍ത്തനം

തിരുവനന്തപുരം എസ് എസ് എ അവതരിപ്പിക്കുന്ന ഈ പുതുമയുള്ള പ്രവര്‍ത്തനം ചെയ്തു നോക്കു.... സംശയങ്ങള്‍  അധ്യാപകരുമായി പങ്കു വയ്കുക 

ഒന്നാം ക്ലാസ്സിലേക്ക് ഒന്നാംതരം വായനാസാമഗ്രികള്‍

നമ്മുടെ ബി ആര്‍ സി യിലെ കൂട്ടുകാര്ക്കായി വിവിധ പാഠങ്ങളുമായി ബന്ധപ്പെട്ട വായനാസാമഗ്രികള്‍ തയ്യാറാക്കുന്നു . വായനാസാമഗ്രികള്‍ക്കുള്ള സവിശേഷതകള്‍ അധ്യാപകര്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു .
സവിശേഷതകള്‍ 
  • narrative മായി ബന്ധപ്പെട്ടതാകണം 
  • തിരിച്ചറിയേണ്ട അക്ഷരങ്ങളുമായി ബന്ധപ്പെട്ടതാകണം
  • രസകരവും ലളിതവുമാകണം 
  • ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണം 
  • തയ്യാറാക്കുമ്പോള്‍ മുതിര്‍ന്ന കൂട്ടുകാരുടെ പങ്കാളിത്തം ഉറപ്പാക്കണം (ചിത്രം വരയിലും മറ്റും ...)

ഓരോ പാഠത്തില്‍ നിന്നും രണ്ടു സാമഗ്രിയെങ്കിലും തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് . വിവിധ അധ്യാപകര്‍ക്ക് ഓരോ പാഠത്തിന്റെയും ചുമതലകള്‍ നല്‍കി .ബി ആര്‍ സി വഴി വിതരണം ചെയ്ത വിവിധ ഗ്രാന്റുകള്‍ ഉപയോഗിച്ച് H M Forum ത്തിന്റെ കൂട്ടായ്മയിലാനു ഇവ തയ്യാറാക്കുന്നത് .

ശനിയാഴ്‌ച, സെപ്റ്റംബർ 24, 2011

cluster പരിശീലനം വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടന്നു

വിവിധ ക്ലാസുകളിലെക്കുള്ള പരിശീലങ്ങള്‍ 9 കേന്ദ്രങ്ങളില്‍ വച്ച് നടന്നു 
എ ഇ ഓ എല്ലാ കേന്ദ്രങ്ങളിലും സന്ദര്‍ശിച്ചു 


ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പരിശീലനത്തിന് വേണ്ടി നടത്തിയിരുന്നു

അധ്യാപകര്‍ക് T M ന്‍റെ കോപ്പികളും മറ്റും വിതരണം ചെയ്തു .ചര്‍ച്ച ചെയ്ത് മെച്ചപ്പെടുത്തി  

വെള്ളിയാഴ്‌ച, സെപ്റ്റംബർ 23, 2011

cluster തല പരിശീലനം നാളെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്നു .ബി പി ഓ യുടെ നേത്രുത്വത്തില്‍ ആവശ്യമായ മുന്നൊരുക്കങ്ങളും ആസൂത്രണവും നടന്നു .

വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2011

വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

ബാലരാമപുരം സബ് ജില്ലയിലെ വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ പ്രശസ്ത കഥാകാരന്‍ ശ്രീ എം  എ .സിദ്ദിക്ക് ഉദ്ഘാടനം ചെയ്തു .
കുട്ടുകാരുടെ പതിനായിരത്തിലധികം കൈയെഴുത്ത് മാഗസിനുകളുടെ പ്രകാശനം ശ്രീമതി പ്രസന്നകുമാരി ടീച്ചര്‍ നിര്‍വഹിച്ചു.
ആര്‍ട്ട്‌ ഗ്യാലറി പ്രിയ കവി ശ്രീ വിനോദ് വൈശാഖി കൂട്ടുകാര്ക്കു തുറന്നു നല്‍കി .
വീട്ടിലൊരു ലൈബ്രറി യുടെ ഉദ്ഘാടനം 28 കൂട്ടുകാര്കു പുസ്തകങ്ങള്‍ നല്‍കി ബഹുമാനപ്പെട്ട എ ഇ ഓ നിര്‍വഹിച്ചു .

ശനിയാഴ്‌ച, സെപ്റ്റംബർ 10, 2011

പരിശീലനഹാള്‍ ഉത്ഘാടനം








ബി ആര്‍ സി യുടെ പുതിയ പരിശീലന ഹാള്‍ ഉദ്ഘാടനം വിവിധ പരിപാടികളോടെ നടന്നു.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീ റൂഫസ്‌ ഡാനിയേല്‍  ഉദ്ഘാടനം നിര്‍വഹിച്ചു .വിളംബര ഘോഷയാത്ര ,കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ അനുബന്ധമായി നടന്നു