ഞായറാഴ്‌ച, ജൂൺ 17, 2012

യാത്രാമൊഴി

ശ്രീ പദ്മകുമാര്‍ സാറിന് ആദരപൂര്‍വം .....

സൗമ്യനും കൃത്യതയാര്‍ന്ന സാമൂഹ്യബോധവുമുള്ള ഉദ്യോഗസ്ഥന്‍ ....
അസാമാന്യ നിരീക്ഷണപാടവവും അറിവുമുള്ള വ്യക്തി ..... കുറിക്കു കൊള്ളുന്ന ക്രിയാത്മക വിമര്‍ശനങ്ങള്‍ മറ കൂടാതെ അവതരിപ്പിക്കാന്‍ മടി കാണിക്കാത്ത ഭരണാധികാരി ....
ഫലിതത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ ജീവിതാനുഭവങ്ങളെ മോഴിമുള്ളുകളായി മാറ്റുന്ന കവി ...ഇങ്ങനെഎത്രയെത്ര വിശേഷണങ്ങള്‍ ......
ഈ വിഷേഷണങ്ങള്‍ക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ തീക്ഷ്ണമായ ഇടപെടലുകളിലൂടെ ചുറ്റുമുള്ളവരെ തന്നോട്‌ അടുപ്പിച്ചു നിര്‍ത്താനും നിഷ്കാമകര്‍മ്മത്തിന്റെ പ്രതിരൂപമായി മാറാനും കഴിഞ്ഞ വ്യക്തിയാണ് ശ്രീ പദ്മകുമാര്‍ സാര്‍ ....
രണ്ടു വര്‍ഷത്തിലധികം ബാലരാമപുരം എ ഇ ഓ ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടായി സേവനം അനുഷ്ട്ടിച്ച ശേഷം സ്ഥലം മാറി പോകുന്ന അദ്ദേഹത്തിന് പ്രഥമാധ്യാപകരും തന്റെ ഓഫീസിലെ സഹപ്രവര്‍ത്തകരും ബി ആര്‍ സി അംഗങ്ങളുംചേര്‍ന്ന് സമുചിതമായി യാത്രയയപ്പ് നല്‍കി . പ്രഥമാധ്യാപകരെ സേവനത്തിന്റെ പാതയില്‍ ഊര്‍ജ്വസ്വലതയോടെ നിലനിര്‍ത്താനും മുന്നോട്ടു നയിക്കാനും പഠിപ്പിക്കാനും അദ്ദേഹം കാണിച്ച അര്‍പ്പണമനോഭാവം അനുകരണീയമാണ് .
                  തന്റെ മേശപ്പുറത്ത് അന്ഗീകാരവും കാത്ത്‌ ഒരു ഫയലും ഇരിപ്പില്ല എന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് . മാത്രമല്ല ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച്   പ്രഥമാധ്യാപകരെ പഠിപ്പിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു . സര്‍വീസ്‌ നിയമങ്ങളെ കുറിച്ച് അവബോധം സൃഷ്ട്ടിക്കുന്നതിന് ശ്രീ പദ്മകുമാര്‍ നടത്തിയ ശ്രമത്തിനു ഉദാഹരണമായ ഒരു പ്രസന്റേഷന്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട് . വിരസമാകാതെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പാടവം അദ്ദേഹത്തിന് മാത്രം സ്വന്തം .
                   അദ്ദേഹത്തിന്റെ മോഴിമുള്ളുകള്‍ എന്ന ബ്ലോഗിലൂടെ ( www.padmakumarpanangode.blogspot.com ) തന്റെ കാവ്യ ജീവിതത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങള്‍ അക്ഷരസമൂഹത്ത്തിനു മുമ്പില്‍ എത്തിക്കാനും സമയം കണ്ടെത്തുന്നു . 


                    സാറിന് യാത്രാമൊഴി ചൊല്ലിയ ലളിതമായ ചടങ്ങില്‍ എ ഇ ഓ ശ്രീ ഹൃഷികേശ് , ബി പി ഓ ശ്രീ സുരേഷ് ബാബു , പുതിയ സീനിയര്‍ സൂപ്രണ്ട് ശ്രീ സുബ്രഹ്മണ്യഅയ്യര്‍, അധ്യാപക പരിശീലകര്‍ , ഫോറം സെക്രടറി ശ്രീ ജയകുമാര്‍ , എ ഇ ഓ ഓഫീസ്‌ സ്റ്റാഫ്‌ ,പ്രഥമാധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു . യോഗത്തില്‍ ശ്രീ പദ്മകുമാര്‍ സാര്‍ എഴുതിയ കവിതകളുടെ അവതരണവും ഉണ്ടായിരുന്നു . 
സര്‍വീസ്‌ നിയമങ്ങളുമായി ബന്ധപ്പെട്ടു 

പ്രഥമാധ്യാപകര്‍ക്ക് നല്‍കിയ ക്ലാസ്സുകളിലെ രേഖകളില്‍ ചിലത് താഴെ ചേര്‍ക്കുന്നു 













അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ