ചൊവ്വാഴ്ച, ജൂൺ 05, 2012

പ്രവേശനോല്‍സവം

കുരുന്നുകള്‍ക്ക് ആഘോഷമായി പ്രവേശനോല്‍സവം .......


ബാലരാമപുരം ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ വര്ന്നപ്പോലിമയോടെ പ്രവേശനോല്‍സവം നടന്നു 
അവധിക്കാലത്ത്‌ വിവിധ പ്രഥമ അധ്യാപക കൂടിചേരലുകളിലൂടെയും അധ്യാപക കൂട്ടായ്മകളിലൂടെയും സൃഷ്ട്ടിചെടുത്ത്ത മികവുകള്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങളില്‍ ദൃശ്യമായിരുന്നു ......
പൊതുവേ ഉത്സവാന്തരീക്ഷത്തിലാണ് ചടങ്ങുകള്‍ നടന്നത് . മികച്ച സാമൂഹ്യ പങ്കാളിത്തവും വര്‍ണ്ണാഭമായ മുന്നൊരുക്കങ്ങളും ആഘോഷത്തിന്റെ കൊഴുപ്പ് കൂട്ടി ......
ബാലരാമപുരം ബി ആര്‍ സി തല പ്രവേശനോല്‍സവം പോങ്ങില്‍ എം കെ എം എല്‍ പി സ്കൂളില്‍ നടന്നു 




മധുരവും ഗണിതരൂപം അടയാളപ്പെടുത്തിയ തൊപ്പികളും ബലൂണുകളും വര്ന്നക്കടലാസുകളും സമ്മാനപൊതികളും ആയി  മുതിര്‍ന്ന കൂട്ടുകാര്‍ കാത്തു നിന്നിരുന്നു 




ബാന്‍ഡ്‌ മേളത്തിന്റെ അകമ്പടിയോടെ കുരുന്നുകള്‍ സ്കൂള്‍ മുറ്റത്തെയ്ക്ക് അമ്പരപ്പോടെ ആഹ്ലാദത്തോടെ എത്തി .......




വേദിയില്‍ അവര്‍ ഇരിപ്പിടം കണ്ടെത്തി ........




അവരെ സാക്ഷിയാക്കി പ്രവേശനോല്‍സവം ഉണര്‍ത്തു പാട്ടിന്റെ അകമ്പടിയില്‍ അതിയന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ എ പി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു




എ ഇ ഓ ശ്രീ ഹൃഷികേശ് അക്ഷര ദീപം തെളിച്ചു . നവാഗതര്‍ അത് എറ്റു വാങ്ങി ....






തിങ്ങി നിറഞ്ഞ നിറ സദസ്സ് കരഘോഷങ്ങളോടെ ഈ വര്‍ഷത്തെ നിറപ്പകിട്ടാര്‍ന്ന ഉല്‍സവത്തിന് സാക്ഷിയായി .....




ബി പി ഓ ശ്രീ സുരേഷ് ബാബു ഗണിത ശാസ്ത്ര വര്‍ഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു 




ചടങ്ങിനു ശ്രീ അശോകന്‍ , ശ്രീ മുല്ലൂര്‍ സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . കുട്ടികളുടെ പ്രതിനിധി ഡാനി സി എസ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി .






പ്രവേശനോല്സവത്ത്തിനു നാന്ദി കുറിച്ച് വര്‍ണശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു .





                                                                   ( തുടരും ........)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ