തിങ്കളാഴ്‌ച, മേയ് 14, 2012

വിദ്യാലയ വാര്‍ത്തകള്‍വിദ്യാലയത്തിലെയ്ക്ക് ......

വിദ്യാലയങ്ങളില്‍ കൂട്ടുകാര്‍ക്കു അഡ്മിഷന് വേണ്ടി നെട്ടോട്ടമോടുന്ന തിരക്കിലാണ് ഭൂരിപക്ഷം രക്ഷിതാക്കളും ...... വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടുകാരെ ഒന്നാം തരത്തില്‍ ചേര്‍ക്കുന്നതിനുള്ള പ്രായ പരിധി കൂട്ടിയും പീഡന രഹിത ക്ലാസ് മുറികള്‍ വിഭാവനം ചെയ്തും സമൂഹവും സര്‍ക്കാരും കുഞ്ഞു മനസ്സുകളില്‍ മഴവില്ല് സൃഷ്ട്ടിക്കുന്നു .പക്ഷെ ...... കുട്ടിയുടെ മനസ്സറിയാതെ കടമെടുത്ത കാശും കീശയിലാക്കി പരക്കം പായുന്ന പല രക്ഷിതാക്കളും ഇതൊന്നും അറിഞ്ഞ മട്ടില്ല . 
                   തന്റെ കുട്ടിയെ അവന്റെ മനസ്സറിയാതെ നേര്ച്ചക്കോഴിയെപ്പോലെ വളര്‍ത്താനും മത്സരാധിഷ്ട്ടിത ലോകത്തിന്റെ വക്താവാക്കാനും ഉള്ള തത്രപ്പാടിനിടയില്‍ വിദ്യാലയം നല്‍കേണ്ട നന്മകളെ കുറിച്ചും മൂല്യബോധങ്ങളെ കുറിച്ചും നാം മനപ്പൂര്‍വം മറക്കുകയാണ് . ഒരു സാധാരണ രക്ഷിതാവിന്റെ ഏറ്റവും വലിയ പ്രശ്നം തന്റെ കുട്ടിയ്ക്ക് പറ്റിയ ഏറ്റവും നല്ല വിദ്യാലയം കണ്ടെത്തലാണ് . ഇതു കണ്ടെത്തുന്നതിനു ഒരു നല്ല വിദ്യാലയത്തിനെയും യഥാര്‍ഥ പഠനത്തെയും സംബന്ധിച്ച ധാരണകള്‍ രക്ഷിതാവ് അറിഞ്ഞിരിക്കേണ്ടതുണ്ട് .
മികച്ച വിദ്യാലയം എന്നത് കൊണ്ട് ലക്ഷ്യമിടുന്നത് എന്താകണം ?
എന്റെ കുട്ടിയെ ഏതു വിദ്യാലയത്തില്‍ ചേര്‍ക്കണം ?
    ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്ന ചിന്തകള്‍ക്ക് വഴിമരുന്നിടാന്‍ സഹായിക്കുന്ന പത്രവാര്‍ത്തകള്‍ അവതരിപ്പിക്കുന്നു . മാതൃഭൂമി പത്രത്തിലെ ഈ വാര്‍ത്തകള്‍ കൂടി വായിക്കൂ .....കൂട്ടുകാരെ അന്ഗീകരിക്കുകയും അറിയുകയും ചെയ്യുന്ന കുടുംബ അന്തരീക്ഷവും വിദ്യാലയവും ഉറപ്പുവരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് സംഭവിക്കും ?

ഇത്തരം വാര്‍ത്തകള്‍ എന്ന് അന്യമല്ല . കൂട്ടുകാരുടെ മനസ്സില്‍ ഇത്തരം തിന്മകള്‍ ഉടെലെടുക്കുന്നതിനുള്ള ഉദാഹരണങ്ങള്‍ നിരവധിയാണ് ...... പത്രങ്ങള്‍ക്ക് എഡിറ്റോറിയല്‍ പോലും ഇതിനു വേണ്ടി എഴുതേണ്ടി വരുന്നു ....


 
സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും........? പ്രതികരിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ