ചൊവ്വാഴ്ച, മേയ് 15, 2012

വിദ്യാഭ്യാസ അവകാശനിയമം

പ്രഥമാധ്യാപക പരിശീലനം ആരംഭിച്ചു 


വിദ്യാഭ്യാസ അവകാശനിയമം കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പ്രഥമാധ്യാപകര്‍ക്ക് വേണ്ടിയുള്ള ത്രി ദിന പരിശീലനപരിപാടി ആരംഭിച്ചു . 2012 മേയ് 14 ,15 , 16 , തിയതികളിലാണ്  ഈ പരിപാടി നടക്കുന്നത് . ബാലരാമപുരം ഉപ ജില്ലയിലെ എല്ലാ പ്രഥമ അധ്യാപകരും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട് . 
                     ബി പി ഓ ശ്രീ സുരേഷ് ബാബു സാറിന്റെ ആമുഖത്തോടെയാണ് പരിശീലന പരിപാടി ആരംഭിച്ചത് . തുടര്‍ന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ ഹൃഷികേശ് സാര്‍ കഴിഞ്ഞ അക്കാദമിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ രേഖ അവതരിപ്പിച്ചു . എല്ലാ പ്രഥമ അധ്യാപകര്‍ക്കും കോപ്പി ലഭ്യമാക്കിക്കൊണ്ടാണ് പ്രസ്തുത അവതരണം നടന്നത് . 
                      ആറ്റിങ്ങല്‍ ജില്ല പരിശീലന കേന്ദ്രത്തിലെ അധ്യാപിക ശ്രീമതി പ്രസന്നകുമാരി ടീച്ചര്‍ പ്രസ്തുത പരിപാടിയില്‍ ആത്യന്തം പങ്കെടുത്തു . ക്രീയാത്മക ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും കൊണ്ട് സജീവമായിരുന്നു വിവിധ സെഷനുകള്‍ ....

Annual Report Presented by A E O

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ