ചൊവ്വാഴ്ച, ഏപ്രിൽ 17, 2012

അവധിക്കാല വിദ്യാലയ വിശേഷങ്ങള്‍


വിജ്ഞാന വിരുന്ന്  2012 

നേമം ഗവന്മെന്റ്റ് യു പി സ്കൂളിന്റെ നേതൃത്വത്തില്‍ കൂട്ടുകാര്‍ക്ക് വേണ്ടി അവധിക്കാല പഠനോല്സവമൊരുങ്ങി . വിജ്ഞാന വിരുന്ന് എന്ന്  പേരിട്ട പ്രവര്‍ത്തന പരിപാടിയില്‍ ചുറ്റുമുള്ള വിദ്യാലയങ്ങളിലെ കൂട്ടുകാരും പങ്കെടുക്കുന്നു . വിവിധ മേഖലകളിലെ പ്രശസ്തരായ കലാകാരന്മാരും ശാസ്ത്രകാരന്മാരും സാഹിത്യ രംഗത്തെ പ്രശസ്തരും അണിനിരക്കുന്ന വിജ്ഞാന വിരുന്നില്‍ വൈവിധ്യമാര്‍ന്ന അനുഭവങ്ങളാണ് കൂട്ടുകാര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത് . 
വിദ്യാലയ മുറ്റത്തെ മരങ്ങളും ചെടികളും കൂട്ടുകാരെ വരവേല്‍ക്കാനായി അണിഞ്ഞ് ഒരുങ്ങിയിട്ടുണ്ട് ....




              അറിവിന്റെ മാധുര്യം നുകരാനെത്തുന്ന കൂട്ടുകാരെ ചിരിക്കാനും ചിന്തിപ്പിക്കാനും പ്രേരിപ്പിക്കുന്ന കളിയനുഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സ്കൂളിലെ ലോക്കല്‍ റിസോര്‍സ്‌ ഗ്രൂപ്പാണ് . ബഹുമാനപ്പെട്ട ബാലരാമപുരം എ ഇ ഓ ശ്രീ ഹൃഷികേശ് സാര്‍ വിജ്ഞാന വിരുന്ന്‍ ഉദ്ഘാടനം ചെയ്തു. ഊര്‍ജ സംരക്ഷണവുമായി ബന്ധപ്പെട്ട് കൂട്ടുകാരുമായി സംവദിച്ചു കൊണ്ടാണ് അദ്ദേഹം ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് . വിദ്യാലയ മുറ്റത്ത് നിന്നും ശേഖരിച്ച ഇലകള്‍ കൊണ്ട് നിര്‍മ്മിച്ച ഹേര്‍ബെറിയം മുഴുവന്‍ കൂട്ടുകാരും ഉണ്ടാക്കിയിട്ടുണ്ട് . ഇതിന്റെ പ്രാധാന്യം ശ്രീ ഹൃഷികേശ് സാര്‍ കൂട്ടുകാരെ ബോധ്യപ്പെടുത്തിയിരുന്നു . 
ശില്പയുടെ ഹേര്‍ബെരിയത്തില്‍ നിന്നും......



രണ്ടാം ദിനമായ 17 - 4 - 2012 രാവിലെ നിയമത്തെക്കുറിച്ചുള്ള ക്ലാസ് നടന്നു . ഇന്ത്യന്‍ ഭരണഘടനയുടെ പ്രത്യേകതകളും പൌരന്മാരുടെ ഉത്തരവാദിത്വങ്ങളും കൂട്ടുകാരുടെ അവകാശങ്ങളും ഈ സെഷനിലൂടെ മനസ്സിലാക്കി . 



ഗണിതവുമായി ബന്ധപ്പെട്ട സെഷന്‍ കൈകാര്യം ചെയ്തത്  ബാലരാമപുരം ബി.ആര്‍ .സി  പരിശീലകനായ ശ്രി.ബാഹുലേയന്‍ സാറാണ് . ഗണിതത്തിന്റെ പ്രത്യേകതകളും  മാസ്മരികതയും അടുത്ത് അറിയുന്നതിനും  ലഘു ചര്‍ച്ചകളിലൂടെയും കുസൃതി കണക്കുകളിലൂടെയും  കൂട്ടുകാര്‍ക്കു കഴിഞ്ഞു . ഗണിതവര്‍ഷതിന്റെ പ്രാധാന്യവും ശ്രീനിവാസ രാമാനുജന്റെ സംഭാവനകളും അവര്‍ ശ്രീ ബാഹുലേയന്‍ സാറിനോട് ചോദിച്ചറിഞ്ഞു . ചിത്രങ്ങളും ഗണിത മാജിക്കുകളും കൊണ്ട് അദ്ദേഹം കൂട്ടുകാരുടെ കുഞ്ഞു മനസ്സുകളെ കീഴടക്കി .


ക്യാമ്പിനെ കുറിച്ച് കൂട്ടുകാരില്‍ ചിലര്‍ തൂവലിനോട് പ്രതികരിച്ചു . അതില്‍ ഒരാളായ ശ്രേയയുടെ പ്രതികരണം ഇങ്ങനെ .......
" പാഠപുസ്തക പഠനത്തില്‍ നിന്നും വേറിട്ട്‌ ധാരാളം അറിവ് ഈ ക്യാമ്പില്‍ നിന്നും എനിക്ക് ലഭിച്ചു . ക്ലാസ് മുറികളിലെ നാല് ചുവരുകളില്‍ നിന്നുള്ള മോചനം അനുഗ്രഹമാണ് . ആടാനും പാടാനും കവിതകള്‍ ചൊല്ലാനും മനസ്സ് തുറന്നു ഉല്ലസിക്കാനും കഴിയുന്നത് ഈ ക്യാമ്പിലൂടെ ഞങ്ങള്‍ക്ക് ലഭിച്ച ഭാഗ്യമാണ് ......." 



ക്യാമ്പിന്റെ സമാപനദിവസം കൂട്ടുകാരുടെ പോര്‍ട്ട്‌ ഫോളിയോയുടെ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട് . അധ്യാപകരായ ശ്രീമതിമാര്‍ ജോളി ടീച്ചര്‍ , സൌമ്യ ടീച്ചര്‍ , ശോഭനാ ജോണ്‍ ടീച്ചര്‍ , ലയ ടീച്ചര്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നു . എല്ലാത്തിനും പൂര്‍ണ പിന്തുണയുമായി പ്രഥമാധ്യാപിക ശ്രീമതി സെലിന്‍ ടീച്ചറിന്റെ നിറ സാന്നിധ്യവും ഈ ക്യാമ്പിന്റെ പ്രത്യേകതയാണ് .



സ്കൂളിന്റെ ആദ്യ പി റ്റി എ  പ്രസിടന്റായ  ശ്രീ എം എന്‍ ജനാര്‍ദ്ദനന്‍ നായര്‍ സാറിന്റെയും എല്‍ ആര്‍ ജി കണ്‍വീനര്‍ ശ്രീ അജിത്‌ സി വി യുടെയും നേതൃത്വത്തില്‍ പി ടി എ  അംഗങ്ങള്‍ മുഴുവന്‍ ഈ  സദ്‌ സംരംഭത്തിനു പിന്നിലുണ്ട്  .
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ