ശനിയാഴ്‌ച, ഡിസംബർ 24, 2011

ദിനാഘോഷങ്ങള്‍

വേറിട്ടൊരു പഠന പ്രവര്‍ത്തനമായി ക്രിസ്മസ് പുതു വത്സര ആഘോഷങ്ങള്‍ ......


ബാലരാമപുരം ബി ആര്‍ സി യിലെ എല്ലാ വിദ്യാലയങ്ങളിലും ക്രിസ്മസ് പുതു വത്സര ആഘോഷങ്ങള്‍ സംഘടിപ്പിച്ചു . പുതുമയാര്‍ന്ന അക്കാദമിക പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടത് . ജി  എല്‍ പി എസ് തൊങ്ങല്‍ നെല്ലിമൂട് നടന്ന പ്രവര്‍ത്തനങ്ങള്‍ വേറിട്ട അനുഭവമായി ..... ക്രിസ്മസ് പാപ്പയായി വേഷമിട്ട കൂട്ടുകാരന്റെ നേതൃത്വത്തില്‍ നടന്ന യാത്രയോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് . പുല്‍കൂടും ക്രിസ്മസ് മരവും ഒരുക്കിയിരുന്നു . 
ഏറ്റവും ശ്രദ്ധേയമായത് 2011 ലെ പ്രധാന സംഭവങ്ങള്‍ ഓരോന്നോരോന്നായി അവതരിപ്പിച്ചതാണ് . ക്രിസ്മസ് അപ്പൂപ്പന്‍ ആംഗ്യ ഭാഷയിലാണ് സംസാരിച്ചത് . ഈ ആംഗ്യഭാഷയെ മറ്റൊരു കൂട്ടുകാരന്‍ മറു ഭാഷയില്‍ അവതരിപ്പിച്ചു .ഇതിനെ വേറൊരാള്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി .
ഉദാഹരണമായി ....മുല്ലപ്പെരിയാര്‍ പ്രശ്നം അവതരിപ്പിച്ചത് ഇങ്ങനെ.....
മുല്ലപ്പെരിയാര്‍ ഡാം ഡോണ്ട് ക്രോന്ദ് ബ്രാന്‍ഡ്‌ ഇടുക്കി ക്രഷാചിയെ...
ഇതിന്റെ വിവര്‍ത്തനം ഇങ്ങനെ ....മുല്ലപ്പെരിയാര്‍ ഡാം പോട്ടരുതേ എന്ന പ്രാര്‍ത്ഥനയുമായാണ് ഞാന്‍ ഇടുക്കി സന്ദര്‍ശിച്ചത് ....
മറ്റൊരു കാര്യം പ്രസംഗത്തിലൂടെ അവതരിപ്പിച്ചത് ഇങ്ങനെ ....ആദാമിന്റെ മകന്‍ അബു യാ പ്രിയാ സലിം കുമാര്‍ അമരാ ഗരാരാ.....
വിവര്‍ത്തനം ...ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് അവാര്‍ഡു കിട്ടിയ വിവരം സലിം കുമാര്‍ എന്നെ അറിയിച്ചിരുന്നു .അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുകയും ചെയ്തു .
2011 ല്‍ വിട പറഞ്ഞു പോയവര്‍ , മാലിന്യ പ്രശ്നം ,കൂട്ടുകാരെ കുത്തി നിറച്ചു ചീറി പാഞ്ഞു പോകുന്ന വാഹനങ്ങള്‍ വരുത്തി വയ്ക്കുന്ന വിനകള്‍ എന്നിങ്ങനെ മുഴുവന്‍ സംഭവങ്ങളും രസകരമായി കൂട്ടുകാര്‍ക്ക് വേണ്ടി അവതരിപ്പിച്ചു . മതേതര സംസ്ക്കാരം തുളുമ്പുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു .മികച്ച സാമൂഹ്യ പങ്കാളിത്തം പ്രവര്‍ത്തനങ്ങളുടെ മികവുകള്‍ക്ക് കാരണമായി .വിരമിച്ച പ്രധമാധ്യാപികയായ ശ്രീമതി സുകുമാരിഅമ്മ ടീച്ചറിന്റെ സകുടുംബ സാന്നിധ്യം ചടങ്ങുകള്‍ക്ക് നിറവായി .
 കെ എസ് ഇ ബി യിലെ എ ഇ യായി പെന്‍ഷന്‍ പറ്റിയ ശ്രീ പ്രതാപ ചന്ദ്രന്‍ സാര്‍ സ്കൂള്‍ റിക്കാര്‍ഡുകള്‍ അടുക്കി പോതിയിട്ടു ക്രമപ്പെടുത്തി സൂക്ഷിക്കുന്നതില്‍ സ്കൂളിനെ സഹായിക്കുന്ന തിരക്കിലായിരുന്നു .ഒരു കൊച്ചു വിദ്യാലയത്തിനെ മികവിലെക്കെത്തിക്കുവാന്‍ സ്കൂളിനെ സ്നേഹിക്കുന്നവര്‍ കൈ മെയ്യ് മറന്നു പ്രവര്‍ത്തിക്കുന്നത് മനസ്സിന് കുളിര്‍മ നല്‍കുന്ന കാഴ്ച തന്നെ ..... കൂട്ടുകാരായ അനിജിത് ,അഹല്യ , അഖില്‍ കൃഷ്ണന്‍ , വാണി ബിനു എന്നിവരുടെ പ്രകടനങ്ങള്‍ കാഴ്ചയ്ക്ക് വിരുന്നായി ...
 അധ്യാപക പരിശീലകനായ ശ്രീ അശോകന്‍ കൂട്ടുകാര്‍ക്കു പുതുവത്സര സമ്മാനങ്ങള്‍ വിതരണം ചെയ്തു . വിഭവ സമൃദ്ധമായ പായസ സദ്യയും മധുര പലഹാര വിതരണവും കൂട്ടുകാര്‍ക്ക് വേണ്ടി ഒരുക്കിയിരുന്നു . 

1 അഭിപ്രായം:

  1. സുകുമാരി ടീച്ചറും കുടുംബവും തൊങ്ങല്‍ നെല്ലിമൂട് എല്‍ പി എസിലെ ക്രിസ്മസ് ആഘോഷങ്ങളില്‍ അതിഥി ആയതും വിദ്യാലയത്തിലെ നവീകരണ പ്രവര്‍ത്തങ്ങളില്‍ പങ്കാളിയായതും ബ്ലോഗില്‍ കണ്ടു. ടീച്ചറിനും കുടുംബത്തിനും ആയിരമായിരം അഭിനന്ദനങ്ങള്‍!!
    വിദ്യാലയത്തെ കൈ പിടിച്ചുയര്‍ത്താനും മികവിലേക്ക് കൊണ്ടു വരാനും സുമനസ്സുകള്‍ ആയ ലോക്കല്‍ റിസോഴ്സുകള്‍ ചുറ്റുമുണ്ട്. അത് തിരിച്ചറിഞ്ഞ്‌ പ്രയോജനപ്പെടുതണമെന്നു മാത്രം.
    ശ്രീ എം എന്‍ ജനാര്‍ദ്ദനന്‍ നായര്‍- ഗവ. എല്‍ പി എസ് നേമത്ത് വച്ചാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്‌. ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകനായിരുന്നെങ്കിലും ഭാഷയിലും സോഷ്യല്‍ സയന്‍സിലും ശാസ്ത്രത്തിലും നേമം സ്കൂളിലെ കുട്ടികള്‍ക്കായി അദ്ദേഹം വിജ്ഞാന വിരുന്നു വിളമ്പുന്നു. 84 വയസ്സിലും ചുറുചുറുക്കോടെ തന്റെ അധ്യാപക ജീവിതം ആസ്വദിക്കുകയാണെന്ന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍.

    മറുപടിഇല്ലാതാക്കൂ