വ്യാഴാഴ്‌ച, ജൂലൈ 07, 2016

പ്രവേശനോത്സവം 2016 - 2017

ഈ അധ്യയന വർഷത്തെ ബി .ആർ .സി തല പ്രവേശനോത്സവം 2016 ജൂൺ 1 ന് ഗവ.യു .പി .എസ് വെങ്ങാനൂർ ഭഗവതിനട സ്കൂളിൽ വച്ച് സമുചിതമായി ആഘോഷിച്ചു . പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. മല്ലികാ വിജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ഭഗവതിനട സ്കൂളിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ . മുരളീധരൻ സാർ സ്വാഗതം ആശംസിച്ചു. നേമം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി.എൽ.അനിത അക്ഷരദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ എല്ലാ മെമ്പർമാരും ഈ ചടങ്ങിൽ പങ്കെടുത്തു എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. പ്രവേശനോല്സവത്തിൽ പങ്കെടുക്കാനെത്തിയ എല്ലാ കുട്ടികളും ഉത്സാഹഭരിതരായി കാണപ്പെട്ടു. കുട്ടികൾക്ക്‌ മധുരത്തോടൊപ്പം യൂണിഫോം, പാഠപുസ്തകങ്ങൾ, പഠനോപകരണ കിറ്റുകൾ തുടങ്ങിയവ വിതരണം ചെയ്തു. ഭഗവതിനട സ്കൂളിലെ  SMC ചെയർമാൻ ശ്രീ. കെ.ജി. ഹരികൃഷ്ണൻ കൃതജ്ഞത ആശംസിച്ചു.

ദൃശ്യങ്ങളിലൂടെ ...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ