തിങ്കളാഴ്‌ച, ജനുവരി 16, 2012

കൂട്ടുകാരുടെ പരിശീലനം

L S S / U S S പരിശീലനം സംഘടിപ്പിച്ചു 


                  L S S / U S S പരീക്ഷയ്ക്ക് വേണ്ടി തെരഞ്ഞെടുത്ത കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പരിശീലനം പഞ്ചായത്ത് തലത്തില്‍ വിവിധ കേന്ദ്രത്തില്‍ വച്ച് നടന്നു . പോര്‍ട്ട്‌ ഫോളിയോയുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ ധാരണകള്‍ കൂട്ടുകാരുമായി പങ്കു വച്ചു. മാതൃകയായി ചില ഉത്പന്നങ്ങള്‍ കൂട്ടുകാരുടെ സ്വയം വിലയിരുത്തലിനു വിധേയമാക്കി .


                  വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാരെ പരിചയപ്പെടുത്തി .രാവിലെയും വൈകുന്നേരവുമായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ DIET അംഗങ്ങള്‍ ബി ആര്‍ സി പരിശീലകര്‍ എന്നിവര്‍ പങ്കെടുത്തു .    L S S / U S S പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് www.kozhikodediet.org എന്ന വെബ് സൈറ്റിലെ Reserch projects and publications എന്ന ഓപ്ഷന്‍ ക്ളിക്ക് ചെയ്യുക 
                  കൂടാതെ തൂവലിലെ തന്നെ പോര്‍ട്ട്‌ ഫോളിയോ  എന്ന പോസ്റ്റും പരിശോധിക്കുക .www.kozhikodediet.org

1 അഭിപ്രായം:

  1. LSS/USS പരിശീലനത്തില്‍ പങ്കാളിയായതിന്റെ അനുഭവ സാക്ഷ്യം-
    പഠന പുരോഗതിയുടെ തെളിവായ പോര്‍ട്ട്‌ ഫോളിയോയുമായി തൊള്ളായിരത്തോളം മിടുക്കന്മാരും മിടുക്കികളും വിവിധ കേന്ദ്രങ്ങളില്‍ പരിശീലനത്തിനെത്തി. സ്വന്തമായി തയ്യാറാക്കിയ കുട്ടി മാസികകളും വിജ്ഞാനകോശവുമൊക്കെ അഭിമാനത്തോടെ അവതരിപ്പിച്ചപ്പോള്‍ പുറകിലിരുന്നു രക്ഷിതാക്കളും കയ്യടിച്ചു. പോര്‍ട്ട്‌ ഫോളിയോയിലെ എല്ലാ ഇനങ്ങളും രൂപപ്പെട്ട സന്ദര്‍ഭം സൂചിപ്പിക്കാന്‍ കൂട്ടുകാര്‍ക്ക് നന്നായി അറിയാം. ഉല്‍പ്പന്നത്തിന്റെ മെച്ചപ്പെടുത്തലിനുള്ള നിര്‍ദേശങ്ങള്‍ എന്ത് എന്ന അന്വേഷണത്തിന് ഒരു കൂട്ടുകാരി പറഞ്ഞത്‌ ഇങ്ങനെ- "പക്ഷികളുടെ ചിത്രം ഒട്ടിച്ച ഈ പുസ്തകത്തിന് ആല്‍ബം എന്നാണ് ഞാന്‍ പേര് നല്‍കിയത്. പക്ഷെ ഈ പുസ്തകത്തില്‍ ചിത്രം മാത്രമല്ല പക്ഷിയുടെ പ്രത്യേകതകള്‍ ഉള്‍പ്പെടുന്ന കുറിപ്പുകളും ഉണ്ട്. എന്നാല്‍ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ക്രമീകരിച്ചിട്ടില്ല. ഈ കുറവുകള്‍ പരിഹരിച്ച് പുസ്തകത്തെ ഞാന്‍ വിജ്ഞാനകോശമാക്കി മാറ്റും."
    ഇങ്ങനെ സര്‍ഗാത്മകമായി പ്രതികരിക്കാന്‍ ഓരോ കുട്ടിയേയും പ്രേരിപ്പിക്കുന്ന പഠന രീതിക്കും അത് പകര്‍ന്നു നല്‍കുന്ന അധ്യാപകര്‍ക്കും അഭിമാനിക്കാവുന്ന ഒരു മുഹൂര്‍ത്തം.

    മറുപടിഇല്ലാതാക്കൂ