ഞായറാഴ്‌ച, നവംബർ 13, 2011

രസതന്ത്ര വര്ഷം 2011

രസതന്ത്രവര്ഷം ഇന്നലെ ഇന്ന് നാളെ........


             ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ രസതന്ത്രവര്ഷം ആചരിക്കുന്നതിന്റെ ഭാഗമായി രസതന്ത്രം ഇന്നലെ ഇന്ന് നാളെ ...എന്ന വിഷയവുമായി ബന്ധപ്പെട്ടു ശാസ്ത്ര പ്രദര്‍ശനവും പാനല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു .സ്കൂള്‍ , പഞ്ചായത്ത് ,ബി ആര്‍ സി തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത് .


ഉപ വിഷയങ്ങളും വിശദ വിവരങ്ങളും ചുവടെ കൊടുക്കുന്നു 


ഉപ വിഷയം                               പഞ്ചായത്ത്                         ഒത്തു ചേരല്‍ കേന്ദ്രം 



  1. ആല്‍ക്കെമി                                 പള്ളിച്ചല്‍                          നേമം യു പി എസ്
  2. രസതന്ത്ര ചരിത്രം                       അതിയന്നൂര്‍                      സെന്റ്‌ ക്രിസോസ്റൊംസ്  GHSS
  3. ഭക്ഷണത്തിലെ രസതന്ത്രം        ബാലരാമപുരം                  MC HSS കോട്ടുകാല്‍കോണം 
  4. മരുന്നുകളുടെ രസതന്ത്രം             വെങ്ങാനൂര്‍                       SN UPS കട്ടച്ചല്‍കുഴി
  5. റബ്ബറിന്റെ രസതന്ത്രം                വിഴിഞ്ഞം                          GIRLS HSS വെങ്ങാനൂര്‍ 
  6. ജീവല്‍പ്രവര്‍ത്തനങ്ങളുടെ 

            രസതന്ത്രം                      കോട്ടുകാല്‍                          LM UPS ADIMALATHURA 


ചുമതലകള്‍ 



  • NEMOM UPS                                   VIMALA Tr
  • StCRYSOSTOMS GHSS                   SISTER SAJINI Tr
  • MC HSS KOTTUKALKONAM       VIMALA Tr 
  • SN UPS KATTACHALKUZHI          VEENA Tr 
  • GIRLS HSS VENGAANOOR           BINDU Tr
  • LM UPS ADIMALATHURA             PADMAJA Tr



ഒത്തുചേരല്‍ cluster തലം  - 29 /11 /2011  , ചൊവ്വ , 10 മണി മുതല്‍ 1 മണി വരെ 
                       brc തലം      - 6 /12 /2011 , ചൊവ്വ 


ബി ആര്‍ സി തല ചുമതല - ശ്രീ.  ജയചന്ദ്രന്‍ , അദ്ധ്യാപകന്‍ , എസ് ആര്‍ എസ് യു പി എസ് പള്ളിച്ചല്‍ 

ബുധനാഴ്‌ച, നവംബർ 09, 2011

ദിനാഘോഷങ്ങള്‍

ശിശുദിനം ....... കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ 

തൂവലിന്റെ ശിശുദിന പ്രവര്‍ത്തന പാക്കേജിന് അനുബന്ധമായി നെടുമങ്ങാട് ബി ആര്‍ സി യിലെ അധ്യാപക പരിശീലകനായ ശ്രീ സി രാധാകൃഷ്ണന്‍ സാര്‍ പനവൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കു വേണ്ടി തയ്യാറാക്കിയ ചില പ്രവര്‍ത്തനങ്ങള്‍ കൂടി ചേര്‍ക്കുന്നു . തൂവലിന് ഈ പ്രവര്‍ത്തനങ്ങള്‍ , ബാലരാമപുരം ബി ആര്‍ സി യിലെ അധ്യാപകര്‍ക്ക് വേണ്ടി കൈമാറിയ ശ്രീ രാധാകൃഷ്ണന്‍ സാറിനു നന്ദി.........

പ്രവര്‍ത്തനങ്ങള്‍ 

ചാച്ചാജി ഫോട്ടോ ആല്‍ബം

































ഈ ചിത്രങ്ങള്‍ A 4 size ലാണ് കൊടുത്തിട്ടുള്ളത് . ഇവയുടെ കോപ്പി എടുത്ത് കുട്ടികള്‍ക്ക് നല്‍കുകയോ പ്രദര്ശിപ്പിക്കുകയോ ചെയ്യാം .

മറ്റു പ്രവര്‍ത്തനങ്ങള്‍ 

ക്ലാസ് തലം 


  • ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കല്‍ 
  • ശിശുദിന സന്ദേശം തയ്യാറാക്കല്‍ 
  • ശിശുദിന പോസ്റര്‍
  • നെഹ്‌റു ചിത്രം വര 
  • നെഹ്‌റു ക്വിസ് - ഗ്രൂപ്പ് പ്രവര്‍ത്തനം 

സ്കൂള്‍തലം 


  • നെഹ്‌റു ഫോട്ടോ പ്രദര്‍ശനം 
  • നെഹ്രുവിന്റെ പുസ്തകങ്ങളുടെ പ്രദര്‍ശനം 


ചൊവ്വാഴ്ച, നവംബർ 08, 2011

ദിനാഘോഷങ്ങള്‍


വീണ്ടുമൊരു ശിശുദിനം കൂടി......... 

                കളിച്ചും ചിരിച്ചും ഉല്ലസിച്ചും വിദ്യാലയങ്ങളിലെയ്ക് പഠനത്തിന്റെ രസം നുണയാന്‍ വെമ്പി എത്തുന്ന കുരുന്നുകള്‍ക്ക് വേണ്ടി വീണ്ടുമൊരു ശിശുദിനം കൂടി എത്തുന്നു .....
കൂട്ടുകാരുടെ മനസ്സറിഞ്ഞു അവരുടെ താല്പര്യങ്ങള്‍ മനസ്സിലാക്കി ആധുനിക ലോകത്തിന്റെ തിന്മകളില്‍ പെടാതെ അറിവ് നിര്‍മ്മാണ പ്രക്രിയയുടെ രീതിശാസ്ത്രം അവരിലെത്തിക്കാന്‍ അക്ഷീണമായ പ്രയത്നത്തിലാണ് അധ്യാപകസമുഹം  . ക്ലാസ് മുറികളില്‍ തളച്ചിടെണ്ടാതല്ല കുരുന്നു ബാല്യങ്ങള്‍ എന്ന് അധ്യാപകര്‍ക്ക് ബോധ്യമുണ്ട് . അറിവിന്റെ വഴികള്‍ അന്വേഷിക്കാന്‍ അവനെ പ്രാപ്തമാക്കാന്‍ കഴിയുന്ന ഒരു അവസരവും അവര്‍ പാഴാക്കാറില്ല . ഇവിടെയാണ് ദിനാഘോഷങ്ങളുടെ പ്രസക്തി ഏറുന്നത് .
                       ശിശുദിനം നാം ആഘോഷിക്കുമ്പോള്‍ , ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഭിക്ഷയെടുക്കാന്‍ വിധിക്കപ്പെടുകയും ബാലവേലയ്ക്ക് നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന ആയിരക്കണക്കിന് ബാല്യങ്ങളെ കൂടി നാം ഓര്‍ക്കണം.  നികൃഷ്ട്ടമായ ചില മുതിര്‍ന്ന ചിന്തകളുടെ പരിണിത ഫലങ്ങളായ ബാല പീഡനങ്ങളും ഇന്നു നിരന്തര വാര്‍ത്തകള്‍ ആകുന്നത് നാം അറിയണം ....... കുട്ടികളെ ഇതു അറിയിക്കണം .....
ഇതിനെതിരെ പ്രതികരിക്കാന്‍ കൂട്ടുകാരെ പ്രാപ്തരാക്കണം  . അതിനു കരുത്തു പകരുന്ന പ്രവര്‍ത്തന പരിപാടികള്‍ , അനുഭവങ്ങള്‍ കൂട്ടുകാര്‍ക്കു വേണ്ടി ഈ ശിശുദിന വേളയില്‍ ഒരുക്കാം....ശിശുദിന ആഘോഷങ്ങള്‍ക്ക് വേണ്ടി ഒരുങ്ങുന്ന വിദ്യാലയങ്ങള്‍ക്കു സ്കൂളിലും ക്ലാസ്സിലും നടത്താന്‍ കഴിയുന്ന ചില പ്രവര്‍ത്തനങ്ങള്‍ ബാലരാമപുരം ബി ആര്‍ സി അവതരിപ്പിക്കുന്നു . ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും വരുത്തി ശിശു ദിനാഘോഷങ്ങള്‍ വിജയപ്രദമാക്കുന്നതിന് ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു . 
എല്ലാ കൂട്ടുകാരെയും ബി ആര്‍ സി യുടെ ശിശുദിന ആശംസകള്‍ അറിയിക്കണേ ....
                                                                ആര്‍ സുരേഷ് ബാബു 
                                          ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍                                                                       
                                                                                                           
പ്രവര്‍ത്തനങ്ങള്‍ 

കത്ത് വായിക്കാം 



കത്ത് വായിച്ചല്ലോ .... താഴെ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ ശ്രധിക്കൂ ...
  • മുതിര്‍ന്നവരെ കുറിച്ച് ചാച്ചാജി കത്തിലൂടെ പറയുന്ന കാര്യങ്ങളില്‍ നിങ്ങള്ക്ക് യോജിപ്പുണ്ടോ ?എന്തുകൊണ്ട് ?
  • ചുറ്റുപാടുകളുമായി സംവദിക്കാന്‍ അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമാണോ ?
  • ഗാന്ധിജിയില്‍ അദ്ദേഹം കണ്ട പ്രത്യേകതകള്‍ ?
  • "ചാച്ചാജി സ്വയം വിലയിരുത്തുന്ന ഒരു വ്യക്തിയാണ് "ഇങ്ങനെയുള്ള വിലയിരുത്തല്‍ നിങ്ങള്‍ നടത്തിയിട്ടുണ്ടോ ?
  • ഐശ്വര്യപൂര്‍ണമായ നമ്മുടെ നാട്ടിന്റെ പുരോഗതിക്കു വേണ്ടി ചാച്ചാജി നിങ്ങള്‍ കൂട്ടുകാരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ത് ?
  • ഈ ചോദ്യങ്ങളെ കുറിച്ച് പ്രതികരിച്ചു കൊണ്ട് കത്തിന് ഒരു വിശകലന കുറിപ്പ് തയ്യാറാക്കുക 

ജീവചരിത്ര കുറിപ്പ് 

ചച്ചാജിയുമായി ബന്ധപ്പെട്ട ഈ ടൈം ലയ്നിലൂടെ കടന്നു പോകൂ .....

1889 നവംബര്‍ 14   -അലഹബാദില്‍ ജനിച്ചു 
1907                          - കേമ്ബ്രിട്ജിലെ ട്രിനിറ്റി കോളേജില്‍ ചേര്‍ന്നു
1912                          - പഠനം കഴിഞ്ഞു ഇന്ത്യയില്‍ എത്തി 
1916                          - കമലാകൌളിനെ വിവാഹം കഴിച്ചു ,ആദ്യമായി ഗാന്ധിജിയെ കണ്ടു 
1921                          - നെഹ്‌റു അറസ്റ്റു ചെയ്യപ്പെട്ടു 
1931                          - അച്ഛന്‍ മരിച്ചു 
1936                          - ഭാര്യ മരിച്ചു 
1942                          - ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു 
1946                          - ഇടക്കാല മന്ത്രിസഭ രൂപീകരിച്ചു 
1947  ആഗസ്റ്റ്‌ 15     - സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയായി 
1964 മെയ്‌ 27           - നെഹ്‌റു അന്തരിച്ചു 

ഈ ടൈം ലയിന്‍ ഉപയോഗിച്ച് ചാച്ചാജിയുടെ ജീവിതവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തൂ ....ജീവചരിത്ര കുറിപ്പ് തയ്യാറാക്കൂ .......

പുസ്തക ചര്‍ച്ച 


മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണിത് . ഇതു വായിച്ചശേഷം ക്ലാസ്സില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിക്കു ....

മറ്റു പ്രവര്‍ത്തനങ്ങള്‍ 

  • ചാച്ചാജി ഈ കാലഘട്ടത്തില്‍ നിങ്ങളുടെ മുന്നിലെത്തിയാല്‍ നിങ്ങള്‍ അദ്ദേഹത്തോട് എന്തൊക്കെ ചോദ്യങ്ങളായിരിക്കും ചോദിക്കുക ....ചോദ്യാവലി തയ്യാറാക്കുക 
  • വിവിധ പത്രങ്ങള്‍ ശിശുദിന പതിപ്പുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും . അവ ഉപയോഗിച്ച് ഒരു ആല്‍ബം തയ്യാറാക്കൂ ...
  • ശിശുദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കൂട്ടുകാരന് ഒരു കത്ത് എഴുതുക 
  • "കുട്ടികളുടെ അവകാശങ്ങള്‍ "എന്ന വിഷയത്തെ കുറിച്ച് സംവാദം നടത്തുന്നതിന് പ്രത്യേക സ്കൂള്‍ പാര്ലമെന്റ്റ് സംഘടിപ്പിക്കു ...



ഞായറാഴ്‌ച, നവംബർ 06, 2011

സ്കൂള്‍ അനുഭവം

ഗണിത മികവുകളുമായി ബാലരാമപുരം ഹൈസ്‌കൂള്‍ 

                              നിരന്തര തല്‍സമയ സഹായ പരിപാടിയുമായി ബന്ധപ്പെട്ടു ബാലരാമപുരം ഹൈസ്‌കൂളില്‍ എത്തിയ അധ്യാപക പരിശീലകനായ ബാഹുലേയന്‍ സാറിന്റെ നെത്യുത്വത്തില്‍ ഗണിതത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ ട്രൈ ഔട്ട്‌ ചെയ്തു . 

ട്രൈ ഔട്ട്‌ ചെയ്ത മേഖലകള്‍ 

  • പ്രക്രിയാബന്ധിതമായ ഗണിത പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടപ്പിലാക്കലും
  • വിലയിരുത്തലിന്റെ സാധ്യതകള്‍ ഗണിത പ്രവര്‍ത്തനങ്ങളില്‍
  •  ഗണിത പഠനത്തില്‍ വര്‍ക്ക് ഷീറ്റുകളുടെ പ്രാധാന്യം 
  • ഗണിത പഠനോപകരണങ്ങള്‍ സാധ്യതകള്‍ 
  • സ്‌കൂള്‍ ഒരു യുണിറ്റ് എന്ന നിലയില്‍ മാറുന്നതിനു വേണ്ട ആസൂത്രണം 
  • വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതിന് സഹായ സംവിധാനങ്ങളുടെ കൂട്ടായ്മ
  •  

വിദ്യാലയ മികവുകള്‍ 


ശാസ്ത്ര ലാബ് 


സാമൂഹ്യ ശാസ്ത്ര ഉപകരണങ്ങള്‍ 


ഭൂപടങ്ങള്‍ സൂക്ഷിക്കാന്‍ ചെലവ് കുറഞ്ഞ മാര്‍ഗം 


ഗണിത മികവുകള്‍ 






വ്യാഴാഴ്‌ച, നവംബർ 03, 2011

സ്കൂള്‍ അനുഭവങ്ങള്‍

തൂവലിനോട്  ഒരു അപേക്ഷ............

തൂവലിന്റെ മുന്‍ ലക്കങ്ങളില്‍ ഒന്നില്‍ കുഴിവിള എല്‍ പി സ്കൂളിലെ ചില കൂട്ടുകാര്‍ക്ക് ഇടം നേടാന്‍ കഴിഞ്ഞിരുന്നു . അതിനു കഴിയാത്ത ഒരു കൂട്ടുകാരന്‍ സ്കൂളില്‍ ഓ എസ് എസിനായി എത്തിയ ബാഹുലേയന്‍ സാറിനോട് നടത്തിയ ഒരു അപേക്ഷയാണ് ചുവടെ.......
" ചാറെ എന്റെ ഫോട്ടം പിടിക്കോ ..."
"എന്റെ ഫോട്ടോ കൂടി കമ്പ്യൂട്ടര്‍  ല്‍ ഇടണേ സാറേ......"
കാഴ്ചയ്ക്കും ഭാഷണത്തിനും വൈകല്യമുള്ള കൂട്ടുകാരനായ ഒന്നാം തരത്തിലെ  വൈഷ്ണവിന്റെ അപേക്ഷയെ ഞങ്ങള്‍ മാനിക്കുന്നു ......
അവന്റെ അവകാശത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു .....
സ്കൂളിലെത്തിയാല്‍ " എന്ന് ഞങ്ങളുടെ ക്ലാസ്സില്‍ വരുമോ സാര്‍ ...."എന്ന് സ്നേഹപൂര്‍വ്വം അന്വേഷിക്കുന്ന ഈ കൊച്ചു വിദ്യാലയത്തിലെ കൂട്ടുകാരെയും മികവുകളെയും ഒന്നു കൂടി പരിചയപ്പെടുത്തുന്നു .
വിദ്യാലയത്തിലെ ഓരോ ചുവരും സൃഷ്ട്ടികള്‍ കൊണ്ട്  സമ്പന്നമാണ്......
ഒന്നാം തരത്തിലെ കൂട്ടുകാര്‍ വരച്ച സൈക്കിളുകള്‍ 


ഒരു പഠന പ്രവര്‍ത്തനത്തിന് വേണ്ടി ഒരുക്കിയ സര്‍ഗ്ഗ ചുവര്‍


പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പന്നമായ ക്ലാസ് കലണ്ടര്‍ 


കൊച്ചു കൂട്ടുകാരുടെ കമ്പ്യൂട്ടര്‍ പഠനം 


ചാര്‍ട്ട് പേപ്പര്‍ മടക്കി ടീച്ചര്‍ നിര്‍മ്മിച്ച വായനാ സാമഗ്രികള്‍ 






ടാന്ഗ്രാം രൂപങ്ങള്‍ - പ്രവര്‍ത്തനങ്ങള്‍ 




ദിനാഘോഷങ്ങള്‍ ചുമര്‍ ചിത്രങ്ങളിലൂടെ 


sand  ട്രേ യുടെ വൈവിധ്യം 



ബാലസഭ യുടെ വിവിധ ദൃശ്യങ്ങള്‍ 






ചൊവ്വാഴ്ച, നവംബർ 01, 2011

ആശംസ

നവംബര്‍ 1 
കേരളപ്പിറവി ദിനം 


കൈ കൂപ്പി നില്‍ക്കുന്ന .......
 ഈശ്വരന് ഏറ്റവും പ്രിയപ്പെട്ടവരായ .....
ഈ കുരുന്നു ഹൃദയങ്ങളുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന എല്ലാ അധ്യാപക സുഹൃത്തുക്കള്‍ക്കും 

ബി ആര്‍ സി യുടെ ......
കേരളപ്പിറവി ആശംസകള്‍