ബുധനാഴ്‌ച, ജൂലൈ 04, 2012

മെഡിക്കല്‍ ക്യാമ്പ്‌

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ്‌ ആരംഭിച്ചു 
          
                           ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ മെഡിക്കല്‍ ക്യാമ്പുകള്‍ ഇന്ന്‍ ആരംഭിച്ചു . വിവിധ വിഭാഗങ്ങളിലായി അഞ്ഞൂറിലധികം കൂട്ടുകാര്‍ വിവിധ ദിവസങ്ങളിലായി നടക്കുന്ന പ്രസ്തുത ക്യാമ്പില്‍ പങ്കെടുക്കും . രക്ഷിതാക്കളോടൊപ്പമാണ് കുട്ടികള്‍ ക്യാമ്പിനെത്തിയത് . വിവിധ പി ഇ സി കളുടെ ആഭിമുഖ്യത്തില്‍ നടന്ന മെഡിക്കല്‍ സര്‍വേയില്‍ ആയിരത്തോളം കുട്ടികളെ കണ്ടെത്തിയിരുന്നു . വിദ്യാലയങ്ങളിലും അംഗനവാടികളിലും ഗൃഹസര്‍വെയിലൂടെയുമാണ് ഇവരെ കണ്ടെത്തിയത്‌ . ബി ആര്‍ സി ഹാളില്‍ നടന്ന ആരോഗ്യ പരിശോധനയില്‍ വിദഗ്ദ്ധഡോക്ടര്‍മാര്‍ പങ്കെടുത്തു . 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ