ശനിയാഴ്‌ച, ഓഗസ്റ്റ് 16, 2014

മെഡിക്കൽ ക്യാമ്പ്‌ 2014 - 2015

ഭിന്നശേഷിയുള്ള  വിദ്യാർത്ഥികൾക്കായി ജില്ലാ ഓഫീസിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ജൂലൈ മാസം 11 മുതൽ 17 വരെയുള്ള തിയതികളിലായി ബി .ആർ .സി  യിൽ വച്ച് വൈദ്യപരിശോധന ക്യാമ്പ്‌ നടത്തപ്പെട്ടു. പ്രസ്തുത ക്യാമ്പിൽ 424 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുകയുണ്ടായി. 2 പഞ്ചായത്തുകൾ വീതം ക്ലബ്‌ ചെയ്തു കൊണ്ട് 3 ദിവസങ്ങളിലായി V.I യുടെ ക്യാമ്പ്‌ സംഘടിപ്പിച്ചു. 310 കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു. O.H  വിഭാഗത്തിൽ 25 ഉം  H.I  വിഭാഗത്തിൽ  40 ഉം M.R വിഭാഗത്തിൽ 49 കുട്ടികളും പങ്കെടുത്തു. മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ പ്രാവീണ്യമുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമായത് പ്രത്യേകം പ്രസ്താവ്യമാണ്. 

ദൃശ്യങ്ങൾ ശ്രദ്ധിക്കൂ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ